SCHOOL EVENTS

ജ്ഞാനോദയ സീഡംഗങ്ങൾ പോലീസ് സ്റേറഷൻസന്ദർശിച്ചു

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പോലീസ് സംവിധാനത്തെക്കുറിച്ച് അറിയുവാൻ കോടഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സബ് ഇൻസ്പെക്ടർ കുട്ടികൾക്ക് പോലീസ് സംവിധാനത്തെക്കുറിച്ച് ക്ലാസെടുത്തു. സീഡ് പ്രവർത്തകർ ഫലവൃക്ഷത്തൈകൾ, സീഡ് ബോൾ, സീഡ് പേന എന്നിവ സമ്മാനമായി നൽകി. സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, സീഡ് അംഗങ്ങളായ ക്രിസ്റ്റി തോമസ്, എൽദോ പോൾ, എഡ്വിൻ രതീഷ് എന്നിവർ നേതൃത്വം നൽകി.

July 28
12:53 2019

Write a Comment