SCHOOL EVENTS

പുഴയാത്ര സംഘടിപ്പിച്ചു.

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ ജ്ഞാനോദയം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുഴകളെക്കുറിച്ച് അറിയുവാനും പഠിക്കുവാനുമായി പുഴയാത്ര സംഘടിപ്പിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള പുഴകളെ കരുതുവാനും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും കുട്ടികളെ സജ്ജരാക്കുക, പുഴകളെ മനസ്സിലാക്കുവാനുള്ള അവസരം നൽകുക എന്നിവയായിരുന്നു പുഴ യാത്രയുടെ ലക്ഷ്യങ്ങൾ തുഷാരഗിരി, മുറമ്പാത്തി, പുലിക്കയം എന്നീ പുഴകൾ സന്ദർശിക്കുകയും കുട്ടികൾ പുഴ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പാൾ ജസിത കെ., സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, സീഡംഗങ്ങളായ അലൻ വിൻസെന്റ്, വിനീത ഷോബി, എന്നിവർ നേതൃത്വം നൽകി.

August 09
12:53 2019

Write a Comment