SCHOOL EVENTS

ജലവും ഊർജവും സംരക്ഷിക്കണം സൈക്കിൾ റാലിയുമായി സീഡ് കുട്ടികൾ

ജലവും ഊർജവും സംരക്ഷിക്കണം സൈക്കിൾ റാലിയുമായി സീഡ് കുട്ടികൾ പെരുമ്പിള്ളിച്ചിറ :ഗാന്ധി ജയന്തി ദിനത്തിൽ കനാൽ -ഊർജ സംരക്ഷണ സൈക്കിൾ റാലി നടത്തി പെരുമ്പിള്ളിച്ചിറ സെൻറ് ജോസഫ്സ് സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ. മലിനമായികിടക്കുന്ന എം വി ഐ പി കനാൽ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടികൾ റാലി നടത്തിയത് .കൂടെ ഊർജ സംരക്ഷണത്തിൻറെ പ്രാധാന്യവും റാലിയിലൂടെ നാട്ടുകാരെ ബോധ്യപ്പെടുത്തി. പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസായ കനാലിനെ സംരക്ഷിക്കാനായി കുട്ടികൾ പരാതി നൽകിയെങ്കിലും ഇതുവരെയും ഒരുമാറ്റവും ഉണ്ടായിട്ടില്ല.കനാൽ മാലിന്യവിമുക്തമാക്കാൻ പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് കുട്ടികൾ വിതരണം ചെയ്തു ബോധവത്കരണം നടത്തി. പെരുമ്പിള്ളിച്ചിറ കനാൽ കവലയിൽനിന്നാരംഭിച്ച സൈക്കിൾ റാലി സി ഡബ്ല്യൂ സി ജില്ലാ ചെയർമാൻ ജോസഫ് അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. എസ് എം സി ചെയർമാൻ കെ ജി ആൻ്റണി അധ്യക്ഷനായി.കുമാരമംഗലം പഞ്ചായത്ത് അംഗം നിസാർ പഴേരി ,മുനിസിപ്പൽ കൗൺസിലർ റെനി ജോഷി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം എം മാത്യു എന്നിവർ സംസാരിച്ചു.തൊടുപുഴ മുനിസിപ്പൽ ചെയർ പേഴ്സൺ ജെസ്സി ആൻ്റണി ഗാന്ധി ജയന്തിയോടനുബന്ധിച്ചു ശുചിത്വ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാപന സമ്മേളനത്തിൽ കൗൺസിലർ കെ കെ റഷീദ് ,പ്രഥമാധ്യാപകൻ പി ജെ ബെന്നി ,പി ടി എ പ്രസിഡന്റ് തോമസ് മാത്യു അധ്യാപകരായ ജെമി ജോസഫ് ,മേഴ്സി ജോൺ ,ഷൈലജ എം എ ,ആൻസി ജേക്കബ് എന്നിവർ സംസാരിച്ചു.സീഡ് കോ-ഓർഡിനേറ്റർ സിൻസി ജോസും പി ടി എ കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

October 09
12:53 2019

Write a Comment