SCHOOL EVENTS

കൊളച്ചേരി എ.യു.പി.സ്കൂൾ പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, പൂന്തോട്ടം, റിപ്പോർട്ട്‌ 2019-20

മാതൃഭൂമി Seed കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലൊരു ജൈവ പച്ചക്കറിത്തോട്ടം ഞങ്ങൾ ഉണ്ടാക്കിെയെടുത്തിട്ടുണ്ട് വ്യത്യസ്ത ഇനം വാഴകൾ ( നേന്തർ, റോബസ്റ്റ, പൂവൻ) ചേന,ചേമ്പ്, വഴുതിന, തക്കാളി, പച്ചമുളക്,വെണ്ട, മുരിങ്ങ, മരച്ചീനി, പപ്പായ, കരിമ്പ് തുടങ്ങിയവ നിലവിലുണ്ട്. വിഷ രഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തി ഉച്ചഭക്ഷണം കൂടുതൽ പോഷക പ്രദമാക്കാൻ ഈ പച്ചക്കറിത്തോട്ടം വഴി നമുക്ക് സാധിച്ചിട്ടുണ്ട് ജൂൺ മുതൽ സെപ്തംബർ വരെ കിട്ടിയ വിളവുകളുടെ കണക്ക് താഴെ കൊടുക്കുന്നു വഴുതന - 5 kg വെണ്ട - 4 kg തക്കാളി - 2 kg മരച്ചീനി - 75 kg വാഴക്കുല - 5 എണ്ണം (റോബസ്റ്റ) പച്ചമുളക് - 1 kg മുരിങ്ങക്കായ - 10kg പപ്പായ - 25 kg ചേമ്പിൻ തണ്ട് - 10kg ഔഷധ സസ്യങ്ങളായ ഈശ്വരമുല്ല, രാമച്ചം, ആടലോടകം, തിപ്പലി, നീർമരുത്, കച്ചോലം, ചിറ്റമൃത് തുടങ്ങി 60 ഓളം തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കനത്ത മഴയിൽ ചിലവ നശിച്ചു പോയിട്ടുണ്ട്. ബാക്കിയുള്ളവ നന്നായി പരിപാലിച്ചു പോരുന്നു. ചെറുെതെങ്കിലും ഭംഗിയുള്ള ഒരു പൂന്തോട്ടവും ഞങ്ങൾക്കുണ്ട്. മന്ദാരം, ചെമ്പരത്തി, പനിനീർ, ജമന്തി, കാശിത്തുമ്പ, ആന്തൂറിയം തുടങ്ങി ഏതാണ്ട് 30 ഓളം ചെടികൾ ഇവിെടെയുണ്ട്

October 17
12:53 2019

Write a Comment