SCHOOL EVENTS

ശ്രവണ സഹായി സമ്മാനിക്കൽ

ഭിന്നശേഷി ദിനത്തിൽ സഹപാഠിക്ക് ശ്രവണ സഹായി സമ്മാനിച്ച് വിദ്യാർത്ഥികൾ ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യൂ.പി സ്കൂളിലെ വിദ്യാർത്ഥികളാണ് മുഹമ്മദ് ഇജ് ലാൻ എന്ന വിദ്യാർത്ഥിക്ക് നഷ്ടപെട്ടു പോയ ശ്രവണ സഹായിക്ക് പകരം പുതിയത് വാങ്ങി നൽകിയത് സ്കൂളിൽ വച്ച് ചേർന്ന യോഗത്തിൽ പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി കെ സുനിൽകുമാർ ഉപകരണം നൽകിയത് കുട്ടികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു പ്രഥമാധ്യാപകൻ എം.പി വിനോദൻ മാസ്റ്റർ സ്കൂൾ മാനേജർ എം ദിനേശൻ മാസ്റ്റർ വി.പി ചാത്തു മാസ്റ്റർ ഡയറ്റ് ഫാക്കൽറ്റി സുധാകരൻ അമൃത ചന്ദ്ര എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി സി.കെ കനകരാജാൻ സ്വാഗതവും ജമിത സി.വി നന്ദിയും പറഞ്ഞു.

January 05
12:53 2020

Write a Comment