SCHOOL EVENTS

പത്തിരിപ്പാല സ്കൂളില്‍ വായനാ ദിനം ആചരിച്ചു.

പത്തിരിപ്പാല സ്കൂള്‍ സീഡ് ഇക്കോ ക്ലബിന്റെ വായനാദിനാചരണം വളരെ വിപുലമായ രീതിയില്‍ നടന്നു. ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചുളള ക്ലാസും,, പോസ്റ്റര്‍ രചന മത്സരവും,പോസ്റ്റര്‍ പ്രദര്‍ശനവും , പ്രസംഗ മല്‍സരവും നടന്നു. അവബോധന ക്ലാസ്സില്‍ മലയാളിയെ അക്ഷരത്തിന്‍റെ വെളിച്ചത്തിലേക്കും വായനയുടെ അത്ഭുതലോകത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നത് എന്ന സത്യം നമ്മള്‍ മറന്നു പേവരുത് എന്ന് പ്രന്‍സിപ്പാള്‍ ശ്രീ. സുകുമാരന്‍ സര്‍ ഓര്‍മിപ്പിച്ചു.

June 23
12:53 2016

Write a Comment