SCHOOL EVENTS

മാന്പഴമുറ്റത്ത്

മലയാളത്തിന്‍റെ പ്രിയകവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ മുപ്പതാം ചരമദിനമായ ഡിസംബര്‍ 22ന് സ്മൃതി അര്‍പ്പിച്ചുകൊണ്ട് നവനിര്‍മ്മാണ്‍ സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ മാന്പഴം എന്ന കവിതയ്ക്ക് പ്രചോദനമായ മാവ് നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ തറവാടു മുറ്റത്തേക്ക് സ്മൃതിയാത്ര സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനത്തില്‍ നഗരസഭാ കൗണ്‍സിലറും നാട്ടുകാരനുമായ എം.ജി. അരിസ്റ്റോട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി. വൈലോപ്പിള്ളിയുടെ സഹോദരിപുത്രന്‍ ജയകുമാര്‍, അമ്മാവനോടൊപ്പം ചിലവിട്ട ബാല്യകാലാനുഭവങ്ങള്‍ പങ്കുവെച്ചു. മാന്പഴം എന്ന കവിതാലാപനം, കവിയുടെ ആത്മകഥയായ കാവ്യലോക സ്മരണകളിലെ മാന്പഴം എന്ന കവിതയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ എന്നിവ അവതരിപ്പിച്ചു. പരന്പരാഗതമായ മാന്പഴ വിഭവമായ മാന്പഴത്തിര, മാന്പഴസത്ത്, ഉപ്പുംമുളകും ഇട്ട പച്ച മാങ്ങ എന്നിവ കഴിച്ച് ആ ദിനം കുട്ടികള്‍ അവിസ്മരണീയമാക്കി.

February 16
12:53 2017

Write a Comment