SCHOOL EVENTS

പരിസ്ഥിതി ദിനം

നെടുവേലി സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ പരിസ്ഥിതി ദിനാഘോഷങ്ങള്‍ വന്യജീവി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ചാമ്പയും പേരയും നെല്ലിയും നാരകവും പപ്പായയും സ്കൂള്‍ വളപ്പില്‍ നട്ടുപിടിപ്പിച്ചു.കുട്ടികളുടെ വീട്ടുപരിസരങ്ങളും ഫലവൃക്ഷ സമൃദ്ധമാകും.മുഴുവന്‍ കുട്ടികള്‍ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.ഔഷധത്തോട്ട നവീകരണം,ജൈവപാര്‍ക്ക് തുടങ്ങിയ പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ.പ്രിന്‍സിപ്പാള്‍ എം.ഷെറീന,പി.റ്റി.എ പ്രസിഡന്റ് ബി.എസ്.ഗോപിപിള്ള.എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി പി.റ്റി.എ അംഗങ്ങള്‍, പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ഒ.ബിന്ദു എന്നിവര്‍ പങ്കെടുത്തു.

September 24
12:53 2017

Write a Comment