SCHOOL EVENTS

G U P S ചെങ്ങര – പരീക്ഷണം രസകരം

വനത്തില്‍ മഴ പെയ്യുമ്പോള്‍ വലിയ മരങ്ങളുടെ മുകളില്‍ തട്ടിത്തട്ടി താഴെയെത്തുന്ന വെള്ളത്തുള്ളി എത്ര മൃദുലമായാണ് ഭൂമിയില്‍ ഇറങ്ങി ഇഴുകിച്ചേരുന്നത് ! ഇതു പോലെ നമ്മുടെ വീട്ടിലും ചെയ്താലോ ? വീട്ടിലെ വാര്‍പ്പിനു മുകളില്‍ നിന്നും താഴേക്ക് പതിക്കുന്ന ജലം ചെറിയ പയര്‍ വള്ളികളിലൂടെ താഴേക്ക് സാവധാനം പതിക്കാന്‍ ഒരു സീഡ് പ്രവര്‍ത്തകന്‍ അവസരം നല്‍കി. ഇത് ഭൂമിയിലേക്ക് ജലം കിനിഞ്ഞിറങ്ങാനും വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നത് തടയാനും സഹായിച്ചു എന്നു കുട്ടിക്കര്‍ഷകന്‍ സന്തോഷത്തോടെ അനുഭവം പന്കു വച്ചു.

October 27
12:53 2017

Write a Comment