SCHOOL EVENTS

Ozone

ഓസോണ്‍ സംരക്ഷണ വാരം ആചരിച്ചു. കാരപ്പുറം- അന്താരാഷ്ട്ര ഓസോണ്‍ സംരക്ഷണ ദിനാഘോഷത്തിന്‍െറ ഭാഗമായി കാരപ്പുറം ക്രസന്‍െറ് യു.പി സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.സ്കൂള്‍ മാനേജര്‍ ശ്രീ.വി.സുലൈമാന്‍ ഹാജി ഉത്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ ശ്രീ.അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ച സ്കൂള്‍ തല സെമിനാറിന് ''ഫ്രണ്ട്സ് ഓഫ് നേച്ചര്‍ ക്ലബ്ബ് " നേത്യത്വം നല്‍കി. പരിശീലകരായ ശ്രീ. എം.പി ചന്ദ്രന്‍, ശ്രീ റഫീക്ക് ബാബു എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഫോട്ടോ പ്രദര്‍ശനം, ക്വിസ് മത്സരം, ഉപന്യാസ രചന എന്നിവയും നടന്നു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍െറ സഹായത്തോടെ സ്കൂള്‍ ഹരിത സേന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവരാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ശ്രീമതി. പി.എ ഗിരിജാ ദേവി,ശ്രീമതി എന്‍.സബീല, ശ്രീ .പ്രമോദന്‍ എ.പി, ശ്രീ ലിനു സ്കറിയ എന്നിവര്‍ സംസാരിച്ചു

November 09
12:53 2017

Write a Comment