SCHOOL EVENTS

നക്ഷത്രവനം പദ്ധതി

നക്ഷത്രവനം പദ്ധതി മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയയിൽ നടന്നു ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ.ശൈലജ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, വൈദ്യരത്‌നം ഔഷധശാല ഡയറക്ടർ അഷ്ടവൈദ്യൻ ഇ.ടി.നീലകണ്ഠൻ മൂസ്, ജനറൽ മാനേജർ കെ.ശ്രീകുമാർ, സരസ്വതി വിദ്യാലയ ചെയർമാൻ ജി.രാജ് മോഹൻ, സെക്രട്ടറി ശ്രീമതി ദേവി മോഹൻ, പ്രിൻസിപ്പാൾ ശ്രീമതി ഷൈലജ ഓ.ആർ എന്നിവർ പങ്കെടുത്തു. സരസ്വതി വിദ്യാലയത്തിന്റെ മുറ്റത്ത് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വൃക്ഷതൈ നട്ടു. നക്ഷത്രവനം കൈപ്പുസ്തകം മന്ത്രിക്കു നൽകി ഇ.ടി. നീലകണ്ഠൻ മൂസ് പ്രകാശനം ചെയ്തു . രാജ്യത്തെ മെട്രോ നഗരങ്ങൾ ഉൾപ്പെടെ 144 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

November 25
12:53 2017

Write a Comment