SCHOOL EVENTS

Pachakkari Vilaveduppu

നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്ക്കുളിലേയ്ക്ക് സാമൂഹിക കൂട്ടായ്മയായ KTG സംഭാവനയായി നൽകിയ 100 ഗ്രോ ബാഗ് ഉൾപ്പെടെ മൊത്തം 200 ഓളം ഗ്രോ ബാഗിൽ സീഡ് ക്ലബ് വളർത്തിയ പച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. രാജാസിന്റെ മട്ടുപ്പാവിൽ വളർത്തിയ പച്ചക്കറിത്തോട്ടത്തിന് പുറമേയുള്ള തോട്ടമാണിത്. വെണ്ട, വഴുതിന, ചീര, തക്കാളി മുതലായവയാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്.വിളവെടുപ്പ് ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ നിർവഹിച്ചു.ചടങ്ങിൽ കാഞ്ഞങ്ങാട് ഡി. ഇ. ഒ. കെ.പി.പ്രകാശൻ മാസ്റ്റർ, ആർ എം.എസ്.എ. പ്രൊജക്ട് ഓഫീസർ പുഷ്പ ടീച്ചർ, വാർഡ് കൗൺസിലർ കെ.പി.കരുണാകരൻ, പ്രധാനാധ്യാപിക കലാശ്രീധർ, പി.ടി.എ.പ്രസിഡണ്ട് കെ.പി.രവീന്ദ്രൻ, സീഡ് കോ.ഓർഡിനേറ്റർ പ്രസീത .പി, പി.ടി.എ മെമ്പർ വിശ്വാസ്‌, അധ്യാപകരായ പ്രദീപ് കുമാർ, സുധാമണി. ടി. ഇ , തങ്കമണി .കെ മുതലായവർ പങ്കെടുത്തു. 4 Attachments

December 11
12:53 2017

Write a Comment