നാടൻ വിഭവമേള
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എച്ച്.എം.വൈ.എച്ച് എസ് എസ് സീഡ് അംഗങ്ങൾ ഭക്ഷ്യമേള ഒരുക്കി. നമുടെ തീൻമേശകളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട പപ്പായ, വാഴപിണ്ഡി, ചേന തണ്ട്, ചേമ്പ് തണ്ട് ,മാണിത്തട്ട, പയർ- മത്തൻ - കുമ്പളം എന്നിവയുടെ ഇലകൾ, മുരിങ്ങ കൊണ്ടുള്ള വിവിധ കറികൾ, പപ്പായ ജ്യൂസ് ,പാഷൻ ഫ്രൂട്ട് കൊണ്ടുള്ള ജ്യൂസുകൾ, ചേന മസാല, പയർ വർഗ്ഗങ്ങൾ തുടങ്ങിയ കൊണ്ട് മേള ശ്രദ്ദേയമായി. തീർത്തും ജൈവവളം ഉപയോഗിച്ച് കൊണ്ടാണ് സീഡ് അംഗങ്ങൾ സ്കൂളിലും വീടുകളിലും കൃഷിത്തോട്ടം ഉണ്ടാക്കിയത്.വിഷ രഹിത കാർഷിക ഉൽപന്നങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിലൂടെ അന്യം നിൽകുന്ന ഇലകളുടെയും കിഴങ്ങുകളുടെയും ഉപഭോഗം പ്രോൽസാഹിപ്പിക്കേണ്ടതാണന്ന് മേള ഉൽഘാടനം ചെയ്ത ഹെഡ്മാസ്റ്റർ അബ്ദുൾ ശുക്കൂർ സർ പറഞ്ഞു. സീഡ് കോർഡിനേറ്റർ ഷാജഹാൻ, ഷഫ് ന, ഷഫീഖ്, നിഷാദ്, നവാസ്,കെ.ടി.റീന എന്നിവർ മേളയിൽ സംബന്ധിച്ചു.
October 22
12:53
2018