SCHOOL EVENTS

ലന പ്ലാസ്റ്റിക് പ്രോഗ്രാം

ലൗ പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലൗ പ്ലാസ്റ്റിക് പ്രോഗ്രാം ആരംഭിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ . കെ.എം പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ ജസിത കെ. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പദ്ധതിയോടനുബന്ധിച്ച് സ്റ്റീൽ വാട്ടർ ബോട്ടിൽ സ്കൂളിൽ നിർബന്ധിതമാക്കി. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ സ്റ്റുഡന്റ് കൗൺസിൽ അംഗം ആൻവിയ റ്റിജി എന്നിവർ സംസാരിച്ചു.

October 29
12:53 2018

Write a Comment