SCHOOL EVENTS

ലോക ഭക്ഷ്യദിനം

മാതൃഭൂമി സീഡും ഹരിതകേരള മിഷനും സംയുക്ത മായി നടപ്പിലാക്കി വരുന്ന ഹരിതോത്സവത്തിന്റെ ഭാഗമായി മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠംസീനിയർ സെക്കന്ററി സ്കൂളിൽ സീഡ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ 'ഇലയറിയാൻ 'പരിപാടി സംഘടിപ്പിച്ചു. Plant genome അവാർഡ് ജേതാവ് കതിരൂരിലെ സജീവൻ കാവുംകര ബോധവത്കരണ ക്ലാസ്സ്‌ എടുത്തു... നമുക്ക് ചുറ്റുപാടുമുള്ള മിക്ക സസ്യങ്ങളുടെയും ഓരോ ഭാഗവും ഭഷ്യ യോഗ്യമാക്കാൻ കഴിയുമെന്നും അദ്ദേഹത്തിന്റെ ക്ലാസ്സുകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു. ഇലക്കറികൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ മനസ്സിലാക്കിത്തന്നതും അതിലൂടെ രോഗപ്രധിരോധശേഷി വർദ്ധിക്കുമെന്നും ബോധ്യപ്പെടുത്തികൊണ്ടുമാണ് ഇലകളെ പരിചയപ്പെടുത്തുയത്. നമുക്കുചുറ്റും സുലഭമായ ഔഷധഗുണമുള്ള ഇലകൾ ഭഷ്യയോഗമാക്കാൻ ശീലിക്കുന്നതിലൂടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നുമാത്രമല്ല നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇലക്കൃഷിത്തോട്ടം നടീൽ ഉത്ഘാടനവും അദ്ദേഹം ഭഷളച്ചീര നട്ടുകൊണ്ട് നിർവഹിച്ചു.

November 02
12:53 2018

Write a Comment