SCHOOL EVENTS

കൊയ്ത്തുത്സവത്തിൽ പങ്കുചേർന്നു ശ്രീ ശങ്കര

മട്ടന്നൂർ നഗര സഭയും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കിവരുന്ന തരിശുരഹിത മട്ടന്നൂർ പദ്ധതിയിൽ പങ്കുചേർന്നു കൊണ്ടാണ് ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങൾ കൊയ്ത്തുത്സവത്തിനെത്തിയത്. ജൂൺ മാസം ക്ലബ്‌ അംഗങ്ങൾ ഞാറുനടീൽ ഉത്സവത്തിൽ പങ്കുചേർന്ന കല്ലൂരിലെ നാലേക്കർ തരിശു പാടത്തു വളരെ ഉത്സാഹത്തോടെ കുട്ടികൾ കൊയ്ത്തിനെത്തി. കൊയ്ത്തുത്സവം നഗരസഭാ ചെയർപേഴ്സൺ ഉത്ഘാടനം ചെയ്തതോടെ കുട്ടികൾ കൃഷി ഓഫീസറുടെ നേതൃത്ത്വത്തിൽ പാടത്തേക്കിറങ്ങി കൊയ്ത്താരംഭിച്ചു. കുട്ടികൾ കൊയ്ത കതിർ മെതിച്ചതും കുട്ടികൾ തന്നെ.. ഇത് കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു.

November 05
12:53 2018

Write a Comment