SCHOOL EVENTS

'നേർക്കാഴ്ച' പ്രകൃതി പ0ന ഫോട്ടോ പ്രദർശനവും ശിൽപ്പശാലയും

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'നേർക്കാഴ്ച്ച' പ്രകൃതി പഠന ഫോട്ടോപ്രദർശനവും ശിൽപ്പശാലയും സംഘടിപ്പിച്ചു.'അഭി.പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ സന്തോഷ് ലിയോയുടെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ പ്രകൃതി ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.നാട്ടിൻ പുറങ്ങളിൽ നിന്നും മറഞ്ഞു കൊണ്ടിരിക്കുന്ന ജീവജാലകങ്ങളുടെയും പ്രകൃതി വിഭവങ്ങളുടേയും ചിത്രങ്ങൾ കുട്ടികൾക്ക് നവ്യാനുഭവം പകർന്നു. പ്രകൃതിയുടെ വിസ്മയത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സന്തോഷ് ലിയോ ക്ലാസെടുത്തു. പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ., ഫാ.ജിതിൽ കൊരയം മാക്കിൽ, ഫേബ ബെൻ മാത്യു എന്നിവർ നേതൃത്വം നൽകി.

December 01
12:53 2018

Write a Comment