SCHOOL EVENTS

ജലസംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി വിദ്യാർത്ഥികൾ

ജലസംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾ പൂർണമായും അറിഞ്ഞിരിക്കേണ്ട സമയമാണിത്. 10 വർഷം മുൻപ് തേവയ്ക്കൽ വിദ്യോദയ സ്കൂളിൽ ജലക്ഷാമം രൂക്ഷമായിരുന്നു. ടാങ്കറിലെ വെള്ളം വാങ്ങുകയാണ് ചെയ്തിരുന്നത്. അതോടെ മഴവെള്ളം സംഭരിക്കുവാൻ തീരുമാനിക്കുകയും ഏറ്റവും താഴെത്തട്ടിൽ ഒരു കുളം നിർമിക്കുകയും ചെയ്തു. അവിടെ സംഭരിക്കുന്ന വെള്ളം ശുദ്ധീകരിച്ചാണ് സ്കൂൾ ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. ആ സംഭരണിയുടെ നിർമാണത്തിനു ശേഷം വിദ്യോദയയിൽ വെള്ളത്തിനു ക്ഷാമമുണ്ടായിട്ടില്ല. കാന്റീൻ ആവശ്യത്തിനായി മറ്റൊരു മഴവെള്ളസംഭരണി അതിനടുത്തായി സ്ഥാപിച്ചിട്ടുമുണ്ട്.അതോടൊപ്പം ക്യാന്റീനിൽ ഉപയോഗിക്കുന്ന ജലം ശുദ്ധീകരിച്ചു ചെടികളും പച്ചക്കറികളും നനയ്ക്കാൻ തുടങ്ങിയതോടെ ജലം കൂടുതൽ സംരക്ഷിക്കാനാകുന്നു.

December 08
12:53 2018

Write a Comment