SCHOOL EVENTS

പ്രളയ ബാധിതർക്ക് കൈത്താങ്ങാകാൻ മാതൃഭൂമിയോടൊപ്പം പെരുമ്പിള്ളിച്ചിറ സെൻറ് ജോസഫ്സും

പ്രളയ ബാധിതർക്ക് കൈത്താങ്ങാകാൻ മാതൃഭൂമിയോടൊപ്പം പെരുമ്പിള്ളിച്ചിറ സെൻറ് ജോസഫ്സും പെരുമ്പിള്ളിച്ചിറ :പ്രളയബാധിത മേഖലകളിൽ സഹായമെത്തിക്കുന്ന മാതൃഭൂമിയുടെ കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിൽ പങ്കാളിയായി പെരുമ്പിള്ളിച്ചിറ സെൻറ് ജോസഫ്സ് യു പി സ്കൂളിലെ വിദ്യാർത്ഥികളും . സ്കൂളിലെ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പി ടി എ യും ചേർന്ന് അറുപതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളാണ് മാതൃഭൂമി ഓഫീസിൽ എത്തിച്ചത് .അരി പയർ കുപ്പിവെള്ളം തുണിത്തരങ്ങൾ തുടങ്ങി മുപ്പതില്പരം സാധനങ്ങൾ മിനിലോറിയിലാണെത്തിച്ചത് .കുമാരമംഗലം പഞ്ചായത്തു പ്രസിഡന്റ് ലിൻഡ സിബിൻ ഫ്ലാഗ് ഓഫ് ചെയ്തു.പി ടി എ പ്രസിഡൻറ് തോമസ് മാത്യു ,കാഡ്സ് ചെയർമാൻ കെ ജി ആൻ്റണി ,പ്രഥമാധ്യാപകൻ പി ജെ ബെന്നി എന്നിവർ പ്രസംഗിച്ചു. സീഡ് കോ-ഓർഡിനേറ്റർ സിൻസി ജോസ് നേതൃത്വം നൽകി.

August 30
12:53 2019

Write a Comment