SCHOOL EVENTS

കർക്കിടക നാടൻ ഭക്ഷ്യമേള 2019

കർക്കിടക തനിമയുമായ്..... തൃക്കടീരി ബി.ഇ.എം.യു.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർക്കിടക നാടൻ ഭക്ഷ്യമേള നടത്തി.നൂറിൽ പരം നാടൻ വിഭവങ്ങൾ രുചിച്ചറിഞ്ഞതിലൂടെ കുട്ടികൾക്ക് കർക്കിടക തനിമയെ തൊട്ടറിയുവാനുള്ള ഒരവസരവും കിട്ടി. ഇലക്കറികൾ, വിവിധ തരം പുഴുക്കുകൾ, ചമ്മന്തികൾ, അച്ചാറുകൾ, പായസങ്ങൾ, മറ്റു നാടൻ വിഭവങ്ങൾ എന്നിങ്ങനെ 130 ൽ പരം ഇനങ്ങളിലൂടെ മേള എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തൃക്കടീരി SBl branch Manager Smt. Uma യാണ് മേള ഉദ്ഘാടനം ചെയ്തത്.കോർഡിനേറ്റർ ശ്രീകല, ജിഷ, HM സുജാത, PTAഅംഗങ്ങൾ, മറ്റു അധ്യാപകർ എന്നിവരുടെ സാന്നിധ്യവും തദവസരത്തിൽ ഉണ്ടായിരുന്നു.

September 12
12:53 2019

Write a Comment