മുള ദിനം
തെക്കേമല സെൻറ് മേരിസ് സ്കൂളിൽ മുള ദിനം സെപ്റ്റംബർ 18 നു ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബെറ്റി ടീച്ചർ മുള തൈ നട്ടു. മുള ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മുള ഉപയോഗിച്ച് ഉണ്ടാക്കുന്ന വിവിധ തരം ഉൽപ്പന്നങ്ങളെ കുറിച്ചും ഹെഡ്മിസ്ട്രസ് സംസാരിച്ചു. കഴിഞ്ഞ വർഷം നട്ടുവളർത്തിയ മുളയുടെ ചുവട്ടിലെ കാടുകൾ പറിച്ചു വൃത്തിയാക്കി. ആഴ്ചയിൽ ഒരിക്കൽ മുള തൈയെക്കുറിച്ചു നിരീക്ഷണകുറിപ്പു തയ്‌യാറാക്കാൻ സീഡ് കോഓർഡിനേറ്റർ കുട്ടികളോട് ആഹ്വാനം ചെയ്തു. കുട്ടികൾ മുള ഉപയോഗിച്ച് കുട്ടയും ഓടക്കുഴലും ഫ്‌ലോർവേസും നിർമിച്ചു. കുട്ടികളെല്ലാവരും സ്വന്തം വീടുകളിൽ മുള നാട്ടു പരിപാലിക്കുമെന്നു തീരുമാനവും എടുത്തു.
September 23
12:53
2019