SCHOOL EVENTS

സീഡ് ബോൾ

തെക്കേമല സൈന്റ്റ്‌ മേരീസ്‌ ഹൈസ്കൂളിൽ നിന്നും കുട്ടികൾക്ക് വിതരണം ചെയ്യുന്ന സീഡ് ബോളിന്റെ ഉദ്ഘാടനം അഴുത ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ശ്രീമതി പ്രിയ ടീ ജോസഫ് പ്രസിഡന്റ്‌ ഷിബിൻ ഷിബുവിന്‌ വെണ്ടതായി വിതരണം ചെയ്തു കൊണ്ടു നിർവഹിച്ചു. ചാണകം ചകിരിച്ചോറ് ചെളിമണ്ണു എന്നിവ കുഴച്ചുണ്ടാക്കിയ മിശൃതത്തിനകത്തു പച്ചക്കറിവിത്തു വച്ച് മുളപ്പിച്ചെടുത്തതാണിത്. എല്ലാ കുട്ടികളുടെയും വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും പ്ലാസ്റ്റിക്‌ ബാഗുകളിൽ ചെടികൾ നട്ടുവളർത്തുന്നതു തടയുകയുമാണ് ഇതിന്റെ ലക്ഷ്യം. 130 സീഡ് ബോളുകൾ കുട്ടികൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

September 24
12:53 2019

Write a Comment