SCHOOL EVENTS

ഉപയോഗ ശൂന്യമായി ഒന്നുമില്ല !

ലോകം പ്ലാസ്റ്റിക്കിനാൽ ശ്വാസം മുട്ടുമ്പോൾ കാളിയാർ സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കുരുന്നുകൾ പ്ലാസ്റ്റിക് പാടെ ഉപേക്ഷിക്കാനായി പ്ലാസ്റ്റിക് ബോക്സുകൾക്കു പകരം തുണി പൗച്ചുകൾ നിർമ്മിച്ച് മാതൃകയായി. പുനരുപയോഗദിനത്തിൽ എല്ലാകുട്ടികളും അധ്യാപകരും തുണി പൗച്ചുകൾ ഉപയോഗിക്കുന്നത് പാലിച്ചുതുടങ്ങി.മുൻവർഷങ്ങളിൽ ചോറ്റുപാത്രം കൊണ്ടുവരുവാൻ തുണി ബാഗുകളും സ്റ്റീൽ വാട്ടർ ബോട്ടിലും നടപ്പിലാക്കുന്നതിൽ വിജയിച്ചതിന്റെ ആവേശത്തിലാണ് എല്ലാവരും തുണി പൗച്ചിലേക്കു ചുവടുവച്ചത്.

September 27
12:53 2019

Write a Comment