SCHOOL EVENTS

കർഷക വേഷവും പ്ലാവിലക്കുമ്പിളിൽ കഞ്ഞിയും

ചിങ്ങം ഒന്ന് കർഷകദിനം. സെന്റ് മേരീസ് എൽ.പി.സ്കൂൾ കാളിയാറിലെ കുട്ടികളുടെ ഉത്സവ ദിനം. കർഷകനെ തങ്ങളിലൂടെ തന്നെ അടുത്തറിയാൻ അവർക്കായിഒരു ദിനം.കർഷക വേഷം ധരിച്ചു പാളത്തൊപ്പിയും വെച്ച് സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ കൃഷിയുടെ മഹത്വം മനസ്സിലാക്കി ചേനയ്ക്കും ചേമ്പിനും വാഴയ്ക്കും കപ്പയ്ക്കും പുല്ലുപറിച്ചും തടമെടുത്തും പണിയെടുത്തു.പഴയകാല ഓർമ്മ പുതുക്കി പ്ലാവിലക്കുമ്പിളിൽ കഞ്ഞിയും കുടിച്ചു.

September 27
12:53 2019

Write a Comment