SCHOOL EVENTS

വൈവിധ്യം പൂത്തുലയുന്ന ഉദ്യാനെമെരുക്കി യു.എം.എൽ.പി.എസ് തിരുവില്വാമല

എരവത്തൊടി: യു.എം.എൽ.പി.എസ് സീഡ് ക്ലബംഗങ്ങൾ മരങ്ങളും കുറ്റിച്ചെടികളും ഓഷധികളും വള്ളിപ്പടർപ്പുകളും പച്ചക്കറികളും താമരക്കുളവും വളർത്തു പക്ഷികളും ഉൾപ്പെടെ വൈവിധ്യം നിറഞ്ഞ ഒരു ഉദ്യാനം തന്നെ ഒരുക്കിയിരിക്കുന്നു. എല്ലാ സസ്യങ്ങൾക്കും ശാസ്ത്രീയ നാമം കണ്ടെത്തി പേരു നൽകി. പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, നാട്ടിൽ പുറങ്ങളിൽ നിന്നും നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങെളെ സംരക്ഷിക്കുന്ന പുനർജനി മൂല എന്നിവയും പരിപാലിച്ച് വരുന്നു. പൂന്തോട്ടത്തിൽ മന്ദാരം ചെമ്പരത്തി, കൊന്ന, ചെണ്ടുമല്ലി , വാടാമല്ലി , കാശിത്തുമ്പ , നാലു മണിപ്പൂൂക്കൾ, നീലത്താമര , പാരിജാതം,വിവിധ തരം തെച്ചികൾ എന്നിവ നട്ടുവളർത്തുന്നു. ശലഭങ്ങെളെ ആകർഷിക്കുന്നതിനായി നാരകം, കൃഷ്ണകിരീടം തുടങ്ങിയവ വളർത്തുന്നു. ധാരാളം ശലഭങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. താമരക്കുളത്തിൽ മീനും തവളയും ഒച്ചും സസുഖം വാഴുന്നു. പച്ചക്കറിത്തോട്ടത്തിൽ വാഴ, ചേമ്പ്, ചേന, പയർ , തക്കാളി, പച്ചമുളക്, കുമ്പളം , കയ്പ തുടങ്ങിയവ പരിപാലിക്കുന്നു. പലതും വിളെവെട്ടുത്തു തുടങ്ങി. വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി കറിവേപ്പ്, നാടൻ ചീര, പപ്പായ, ചീനമുളക്, മുരിങ്ങ, തെങ്ങ് എന്നിവ നട്ടുവളർത്തുന്നു. ഔഷധത്തോട്ടത്തിൽ ദശപുഷ്പങ്ങൾക്കൊപ്പം തുമ്പ, വേങ്ങ, ഉങ്ങ്, കുറുന്തോട്ടി, ശംഖു പുഷ്പം , ആര്യേവേപ്പ് എന്നിവയും അപൂർവയിനം ഔഷധങ്ങളായ അരൂത , അയ്യപ്പന, രക്തചന്ദനം, ചങ്ങലംപരണ്ട, നീല കൊടുവേലി,ചെത്തിക്കൊട് വേലി, ദന്ത പാല, നില അമരി , കുരുമുളക്, വെറ്റില എന്നിവയും വളർത്തുന്നു. പുനർജനി മൂലയിൽ വിഷ്ണുക്രാന്തി, കൃഷ്ണകിരീടം, കാട്ടുതുളസി , കറുക തുടങ്ങിയ സസ്യങ്ങൾ സംരക്ഷിച്ച് വരുന്നു. മധുരവനം പദ്ധതിയുടെ ഭാഗമായി മുന്തിരി, പേര, പ്ലാവ്, മാവ്, സീതപ്പഴം, അനാർ തുടങ്ങിയ പഴവർഗങ്ങൾ നട്ടു പരിപാലിക്കുന്നു.

September 28
12:53 2019

Write a Comment