SCHOOL EVENTS

2nd Term Contest വൈവിധ്യം പൂത്തുലയുന്ന ഉദ്യാനമൊരുക്കക

എരവത്തൊടി: മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും ഓഷധികളും ഔഷധങ്ങളും പച്ചക്കറികളും താമരക്കുളവും വളർത്തു പക്ഷികളും ഉൾപ്പെടെ വൈവിധ്യം നിറഞ്ഞ ഉദ്യാനമൊരുക്കി സീഡ് കുട്ടികൾ. എല്ലാ ചെടികളുടയും ശാസ്ത്രിയ നാമം കണ്ടെത്തി പേരു നൽകാനും കുട്ടികൾക്ക് കഴിഞ്ഞു. പലതരം തെച്ചികൾ, കൊന്ന, കാശിത്തുമ്പാ, മന്ദാരം , പാരിജാതം, വാടാമല്ലി, ചെണ്ടുമല്ലി , ചെമ്പരത്തി തുടങ്ങി നിരവധി സസ്യങ്ങൾ പൂന്തോട്ടത്തിൽ വളരുന്നു. നീലത്താമരയും ബ്രഹ്മിയും തഴച്ച് വളരുന്ന താമരക്കുളത്തിൽ മീനും തവളയും ഒച്ചും സസുഖം വാഴുന്നു. തോട്ടത്തിന്റെ ഭാഗമായ ശലഭോദ്യാനത്തിൽ മാങ്ങാനാറി, കൃഷ്ണകിരീടം, നാരകം തുടങ്ങിയ ചെടികൾ വളരുന്നു. പച്ചക്കറിത്തോട്ടത്തിൽ ചേന, ചേമ്പ്, പയർ, വാഴാ ., തക്കാളി , പച്ചമുളക്, കുമ്പളം, കയ്പ തുടങ്ങിയവ കൃഷി ചെയ്യുന്നു. വിഷരഹിത നാടൻ പച്ചക്കറി ഉത്പാദനത്തിന്റെ ഭാഗമായി നാടൻ ചീര, മുരിങ്ങാ ,പപ്പായാ , ചീനമുളക് , സർവസുഗന്ധി കറിവേപ്പില എന്നിവ നട്ടു പരിപാലിക്കുന്നു. ഔഷധത്തോട്ടത്തിൽ ദശപുഷ്പങ്ങളോടൊപ്പം തുളസി, പനിക്കൂർക്കാ തുമ്പാ , വയൽ ചുള്ളി, കുരുമുളക് , വെറ്റിലാ , കുറുന്തോട്ടി, ആര്യവേപ്പ് , ഉങ്ങ്., വേങ്ങ, ലക്ഷ്മിതരു എന്നിവയോടൊപ്പം അപൂർവയിനം ഔഷധങ്ങളായ നീലക്കൊടുവേലി , ചെത്തിക്കൊടുവേലി, ദന്ത് പാല, നീല അമരി , അരൂത , അയ്യപ്പന, ചങ്ങലംപരണ്ടാ., രക്തചന്ദനം തുടങ്ങിയവും നട്ടുവളർത്തുന്നു. നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചെടികളുടെ സമരക്ഷണത്തിനായി ഒരു പുനർജനി മൂലയും തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ കാട്ടുതുളസി, കൃഷ്ണകിരീടം , വിഷ്ണുക്രാന്തി, നിലപ്പന തുടങ്ങിയ ചെടികൾ സംരക്ഷിക്കുന്നു. മധുര വനം പദ്ധതിയുടെ ഭാഗമായി മുന്തിരി, മാതളം ,പേരാ അരിനെല്ലി, ഇരുമ്പൻ പുളി, സീതപ്പഴം , മാവ്, പ്ലാവ് തുടങ്ങിയ ഫലവു ക്ഷങ്ങളും സംരക്ഷിച്ച് വരുന്നു.

September 29
12:53 2019

Write a Comment