SCHOOL EVENTS

പുനർജനി മൂല

വെളളയാംകുടി സരസ്വതി വിദ്യാപീഠത്തിലെ സീഡ് പ്രവർത്തകർ പുനർജനി മൂല സ്ഥാപിച്ചു. വംശനാശം വരുന്ന ഔഷധസസ്യങ്ങളെയും, ചെടികളേയും സംരക്ഷിക്കുകയും അവ പുതുതലമുറക്ക് പരിചിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ നിർമ്മാണം നടത്തിയത്. മുക്കുറ്റി ,തുമ്പ , ആടലോടകം, സർപ്പഗന്ധി ,കച്ചോലം, മഞ്ഞൾ, തുളസി, തുടങ്ങിയവയാണ് സ്കൂൾ കോമ്പൗണ്ടിലെ ആൽമരത്തിനു ചുറ്റും നിർമ്മിച്ച പുനർജനി മൂലയിലൊരുക്കിയത്.

September 30
12:53 2019

Write a Comment