SCHOOL EVENTS

സീഡ് പച്ചക്കറി പൂന്തോട്ടം

കയരളം എ യു പി സ്കൂളിൽ പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. അതിന്റെ ഭാഗമായി 2019-2020 സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ ജില്ലാ പഞ്ചായത്തിന്റെ പൂക്യഷി പദ്ധതിയുടെ ഭാഗമായി 20 സെന്റ് സ്ഥലത്ത് നല്ല രീതിയിൽ ചെണ്ടുമല്ലികൃഷി ചെയ്തു. നല്ല രീതിയിൽ വിളവെടുക്കുകയും ചെയ്തു.കൂടാതെ പൂവിപണനം നടത്താനും സാധിച്ചു. ഓണത്തിന് പൂക്കളം ഒരുക്കാൻ സ്വന്തം കൃഷി ചെയ്ത പൂക്കൾ തന്നെ ഉപയോഗിച്ചു.കൂടാതെ മറ്റു ചെടികളും നട്ടുവളർത്തി. പിറന്നാളിന് പൂച്ചട്ടി നൽകുന്ന രീതിയും തുടർന്നു വരുന്നു. കൃഷിരീതി നേരിട്ടറിയാനും കാർഷിക സംസ്കാരം വളർത്തിയെടുക്കാനും നെൽകൃഷിയും ആരംഭിച്ചിട്ടുണ്ട്.കൂടാതെ വെണ്ട, ചോളം എന്നിവയും കൃഷി ചെയ്തു.

October 01
12:53 2019

Write a Comment