SCHOOL EVENTS

പച്ചക്കറിതോട്ടം

ഗവ ഹൈസ്കൂൾ കൂളിയാട് പെട്ടിക്കുണ്ട് [ പി ഒ] ചെറുവത്തൂ‍‍ർ [ വഴി] കാസറഗോഡ് 671313 മാതൃഭൂമി സീഡ് ജെെവ പച്ചക്കറിത്തോട്ടം സ്ക്കൂള്‍ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 7 വര്‍ഷമായി ജെെവ പച്ചക്കറി കൃഷി നടത്തി വരുന്നു. ഈ വര്‍ഷവും 250ഗ്രോബാഗിലും സ്കൂൾപറമ്പിലുമായി വെണ്ട ,വഴുതന ,പച്ചമുളക്, അമര, ചേന, പപ്പായ തുടങ്ങിയവയാണ് കൃഷിചെയ്തുവരുന്നത് .പൂർണ്ണമായും ജൈവവളവും ജൈവകീടനാശിനിയുമുപയോഗിച്ചാണ് കൃഷി.കാങ്കോൽസീഡ്ഫാം പിലിക്കോട് കാർഷികഗവേഷണകേന്ദ്രം എന്നിവടങ്ങളിൽ നിന്നാണ് അത്യുൽപാദനശേഷിയുള്ള വിത്തുകളും നടീൽവസ്തുക്കളും വാങ്ങിയത്. 2019 ജൂലൈ17ന്കയ്യൂർചീമേനിഗ്രാമപനഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ്കമ്മറ്റി ചെയർപേഴ്സൺ എം വി ഗീത വിത്ത് നടീൽ നടത്തി. സ്കൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തന്നെയാണ് കൃഷിയുടെ പൂർണ്ണപരിപാലനം.രാവിലെസ്കൂൾസമയത്തിനുമുമ്പുംവൈകുന്നേരം4മണിക്കുശേഷവുമാണ് ഇതിനായി സമയം കണ്ടെത്തുക.ഇതിനായി 20അംഗങ്ങളുള്ള ഹരിതസേനക്ക് രൂപികരിച്ചിട്ടുണ്ട്. ഇവർക്കായി പ്രത്യകയൂണിഫോംഅധ്യാപകരക്ഷാകർതൃസമിതി നൽകിയിട്ടുണ്ട്.വിളവെടുക്കുന്ന മുഴുവൻ പച്ചക്കറികളും വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.വിളവെടുപ്പുത്സവം 2019സപ്തംബർ 24ന്സംസ്ഥാന സർക്കാറിന്റെ സമ്മിശ്രകൃഷിക്കുള്ള കർഷകോത്തമ അവാർഡ് ജേതാവ് ശ്രീ പി എ രാജൻ ഉത്ഘാടനം ചെയ്തു.

October 04
12:53 2019

Write a Comment