SCHOOL EVENTS

സീഡ് പച്ചക്കറിതോട്ടം/പൂന്തോട്ടം

നമ്മുടെ ആഹാരത്തിലെ ഒരു മുഖ്യഘടകമാണ് പച്ചക്കറികൾ. ആരോഗ്യസംരക്ഷണത്തിന് ഒരു വ്യക്തി 285 ഗ്രാം പച്ചക്കറികൾ എങ്കിലും ഭക്ഷിക്കണമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ലോകത്ത് പച്ചക്കറി ഉൽപാദിപ്പിക്കുന്നതിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും നമുക്ക് കേരളത്തിൽ ലഭിക്കുന്ന പച്ചക്കറികൾ വിഷമയമാണ്. പച്ചക്കറിയുടെ ഉൽപാദനവും ഉപഭോഗവും വർദ്ധിപ്പിക്കാൻ നമുക്ക് സാധിക്കണം. വർഷം മുഴുവൻ ആവശ്യമായ പച്ചക്കറികളും ഫലവർഗവിളകളും ലഭിക്കത്തക്കവിധം ഞങ്ങൾ സീഡ് പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ചേന്നാട് നിർമല എൽ.പി. സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും അത് ശാസ്ത്രീയമായി വിപുലപ്പെടുത്താൻ പദ്ധതികൾ ആവിഷ്ക്കരിക്കും ചെയ്യ്ത് വരുന്നു. ഞങ്ങൾ സ്കൂൾ മുറ്റത്ത് സീഡ്പൂന്തോട്ടവും പുനർജനിമൂലയും നിർമ്മിച്ചിട്ടുണ്ട്. ശലഭോദ്യാനം പ്രത്യേകം പരിപാലിച്ചുവരുന്നു. പുനർജനിമൂലയിൽ കൂവളം, അശോകം, അമൽപൊരി, തുമ്പ, ദശപുഷ്പപങ്ങൾ, ദശമൂലങ്ങൾ തുടങ്ങിയവ നട്ട് വളർത്തുന്നു.

October 04
12:53 2019

Write a Comment