SCHOOL EVENTS

പരിസ്ഥിതി സൗഹൃദത്തിന് ജീവൻ നല്കുന്ന മൺപാത്ര യൂണിലേക്ക് ഒരുയാത്ര

ഗാന്ധിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും, പരിസ്ഥിതിയെയും, കൈതൊഴിലുകളെയും, സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് വൈക്കിലശ്ശേരി യു .പി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ കണിയാംകോളനിയിലെ മൺപാത്ര നിർമ്മാണ യൂണിറ്റ് സന്ദർശിച്ചു. മൺപാത്ര നിർമ്മാണം നേരിട്ട് കണ്ട് മനസിലാക്കി. ഈ മേഖലയിൽ വിദഗ്ദ്ധനായ ബിജുവുമായ് കുട്ടികൾ അഭിമുഖം നടത്തി. മൺപാത്ര നിർമ്മാണരീതികളെ കുറിച്ചും, പരമ്പരാഗത കൈതൊഴിലുകൾ നേരിടുന്ന പ്രതിസന്ധികളും, പ്രശ്നങ്ങളും അദ്ദേഹം വിശദീകരിച്ചു. മൺപാത്ര ങ്ങളുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ ഇനിമുതൽവീടുകളിൽ പ്ലാസ്റ്റിക്ക് പാത്രങ്ങൾക്ക് പകരം മൺപാത്രങ്ങൾ ഉപയോഗിക്കുമെന്നും, മറ്റ് കുട്ടികളെ ബോധവത്ക്കരിക്കുമെന്നും ഉറപ്പ് നല്കി. ഹെഡ്മിട്രസ് മോളിസുഷമ, സീഡ് കോ. ഓർഡിനേറ്റർ അഷ്കർ, രാജീവൻ, സാരംഗ്, അമൽ, എന്നിവർ സംസാരിച്ചു.

October 10
12:53 2019

Write a Comment