SCHOOL EVENTS

ആരോഗ്യത്തിന് വാട്ടർ ബെല്ലുമായി ജ്ഞാനോദയ സീഡ് ക്ലബ്ബ്

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ ബെൽ പദ്ധതിയ്ക്ക് തുടക്കമായി. കുട്ടികളെ വെള്ളം കുടിപ്പിക്കാൻ പ്രത്യേക ജലമണി വേണമെന്ന ഐക്യരാഷ്ട്ര സഭയുടെ നിർദേശാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളിലെ ക്ഷീണം, തലവേദന, വിളർച്ച, മൂത്രാശയ സംബന്ധ രോഗങ്ങളെല്ലാം തടയുന്നതിന് അത്യാവശ്യ ചികിത്സ കൂടിയാണ് വെള്ളം കുടി. ശരീരത്തിൽ ജലാംശത്തിന്റെ കുറവു കൊണ്ടുള്ള രോഗങ്ങളെ തടയുക, കുട്ടികളുടെ ആരോഗ്യവും ഉൻമേഷവും ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് വാട്ടർ ബെൽ തുടക്കം കുറിച്ചത്.സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജസിത കെ. കുട്ടികൾക്ക് ജലം നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ അധ്യക്ഷനായിരിയുന്നു. സീഡംഗങ്ങളായ യദു കൃഷ്ണ, ആൽവി സാജി, അനന്തു എം.എം, തെസ്ലിൻ പോൾ എന്നിവർ സംസാരിച്ചു.

October 21
12:53 2019

Write a Comment