SCHOOL EVENTS

സേവ് എനർജി ക്യാംപെയ്നുമായി സീഡംഗങ്ങൾ

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർത്ഥികളുടെ നേതൃത്യത്തിൽ 'ഊർജ്ജം സംരക്ഷിക്കാം നല്ല നാളേയ്ക്ക് വേണ്ടി' എന്ന സന്ദേശവുമായി സേവ് എനർജി ക്യാംപെയ്ൻ ആരംഭിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ.അനീഷ് കവുങ്ങുംപിള്ളിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സോളാർ വിളക്ക്, എൽ ഇ ഡി എന്നിവയിൽ നിർമ്മാണ പരിശീലനം നൽകി. വിദ്യാർത്ഥികളുടെ വീടുകളിലെ ഊർജജ ഉപയോഗത്തെക്കുറിച്ച് പഠിക്കുവാൻ എനർജി സർവ്വേയ്ക്കും തുടക്കം കുറിച്ചു. ഈർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എനർജ്ജി ലീഡേഴ്സിനെ തിരഞ്ഞെടുത്തു. ക്യാംപെയ്ന്റെ ഭാഗമായി പെയിന്റിംഗ് മൽസരം, ഉപന്യാസ രചന, കാർട്ടൂൺ രചന, ഊർജജ ക്വിസ് എന്നിവ സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾ ഊർജ്ജ സംരക്ഷണ പ്രതിജ്ഞയെടുത്തു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജസിത കെ., നിഷ പി.എസ്, സീഡ് ക്ലബ്ബ് അംഗങ്ങളായ ജെഫിൻ ജോൺ, കെവിൻ റോയി അലീന ഷിജു, സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.

October 24
12:53 2019

Write a Comment