SCHOOL EVENTS

കരനെൽ കൃഷി കൊയ്ത്തുത്സവം

നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്ക് മണ്ണിനോടും പ്രകൃതിയോടും ഉള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 04/11/2019 ന് രാവിലെ 9.30 ന് കരനെൽകൃഷി കൊയ്ത്തുൽസവം നടത്തി. ബഹുമാനപ്പെട്ട നഗരസഭാ ചെയർമാൻ പ്രൊഫസർ കെ.പി ജയരാജൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ ശ്രീ.ഷാജി മാസ്റ്റർ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി കല ശ്രീധർ നന്ദിയും രേഖപ്പെടുത്തി.ഈ ചടങ്ങിന് പി.ടി എ എക്സിക്യൂട്ടിവ് അംഗങ്ങൾ ആശംസകൾ നേർന്നു.

November 04
12:53 2019

Write a Comment