SCHOOL EVENTS

കരുതാം ജീവശ്വാസത്തെ പദ്ധതിയുമായ് സീഡംഗങ്ങൾ

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'കരുതാം ജീവശ്വാസത്തെ' എന്ന സന്ദേശവുമായ് വായു മലിനീകരണത്തിനെതിരെ യുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലോകം നേരിടുന്ന വലിയ വിപത്തായ വായു മലിനീകരണത്തെ ചെറുത്ത് തോൽപ്പിക്കുക എന്നതായിരുന്നു ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ ഈ വർഷത്തെ വിഷയവും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതിരിക്കുക, പൊതുഗതാഗതം പ്രോൽസാഹിപ്പിക്കുക, ശ്വാസകോശ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യങ്ങൾ. പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലിയുമായി വിദ്യാർത്ഥികൾ സ്കൂളിന് സമീപമുള്ള വീട്ടുകൾ സന്ദർശിക്കുകയും ബോധ വൽക്കരണ പ്രവർത്തനം നടത്തുകയും ചെയ്തു. ശ്വാസകോശ രോഗമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ഉപന്യാസ രചന മത്സരം, കൊളാഷ് നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജസിത കെ, സീഡംഗങ്ങളായ ജിന്റോ ജെയിംസ്, ഐശ്വര്യ എം.എസ്, ബെസ്റ്റിൻ ബെന്നി, സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.

November 13
12:53 2019

Write a Comment