SCHOOL EVENTS

രുചി ഭേദങ്ങളുടെ ഭക്ഷ്യദിനം

കാളിയാർ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ നാടൻ ഭക്ഷണങ്ങളുടെ കലവറ ഒരുക്കികൊണ്ട് ലോക ഭക്ഷ്യ ദിനം ആചരിച്ചു.എല്ലാകുട്ടികളും തങ്ങളുടെ വീടുകളിൽ നിന്നും ഉണ്ടാക്കിയ വിവിധ തരാം നാടൻ ഭക്ഷണ പദാർഥങ്ങൾ സ്കൂളിൽ കൊണ്ടുവന്നു.ജങ്ക് ഫുഡിനോട് വിട ചൊല്ലി പഴമയുടെ രുചി ഭേദങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.കാളിയാർ സെന്റ് മേരീസ് ഹൈസ്കൂളിലെ എൻ.എസ് .എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജങ്ക് ഫുഡിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു.കുട്ടികൾ തങ്ങൾ കൊണ്ടുവന്ന ഭക്ഷണം സഹപാഠികൾക്ക് പങ്കുവച്ചു. കൂടാതെ വാഹനാപകടത്തിൽ പെട്ട് ചികിത്സയിൽ ആയിരിക്കുന്ന സഹപാഠിയെ വീട്ടിൽ സന്ദർശിച്ചു തങ്ങളുടെ കരുതലും സ്നേഹവും പങ്കുവച്ചു.

November 27
12:53 2019

Write a Comment