SCHOOL EVENTS

Thrithallur Ups

തൃത്തല്ലൂർ യു.പി.സ്കൂളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിവിധ കൃഷിരീതികൾ അവലംബിച്ചു.സ്കൂൾ അടുത്ത ക്ഷേത്രപ്പറമ്പ് സൗജന്യമായി പാട്ടത്തിനെടുത്ത് വാഴ കൃഷി ചെയ്ത് നല്ല വിളവുണ്ടാക്കി. കേരള വാഴ ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് കൃഷി ചെയ്തത്. കണ്ണാറ വാഴ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ: പുഷ്പ ലതയുടെ മാർഗ്ഗദർശിത്വത്തിലാണ് കൃഷി നടത്തിയത് ആഫ്രിക്കൻ വാഴയിനങ്ങളായ പൊപ്പൊലു ,സുഗന്ധ് തുടങ്ങിയ വാഴയിനങ്ങളടക്കം 150 വാഴകളാണ് കൃഷി ചെയ്യുന്നത്. വലപ്പാട് ഉപജില്ലാ കലോത്സവത്തിന് ഒരു ദിവസത്തെ പച്ചക്കറി സ്കൂളും കുട്ടികളും ചേർന്ന് വിളയിച്ചവ നല്കി. കടാതെ വഴുതിന കൊള്ളി, പയർ, കയ്പ, ഉള്ളി, മുളക്, വെണ്ട, കപ്പലണ്ടി ,പടവലം, തൊവര തക്കാളി, പ്രതിഭ മഞ്ഞൾ, തുടങ്ങി വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട് . അന്യമായി കൊണ്ടിരിക്കുന്ന ചെറുകിഴങ്ങ് ,വിവിധ ഇനം കൊള്ളികൾ വ്യത്യസ്ത വാഴയിനങ്ങൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്

November 30
12:53 2019

Write a Comment