SCHOOL EVENTS

കാടറിഞ്ഞ് കുട്ടികളുടെ കാനനയാത്ര

എരവത്തൊടി : തിരുവില്വാമല യു. എം എൽ.പി.സ്കൂളിെലെ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കാടിനെ അടുത്തറിയാനും അനുഭവിക്കുന്നതിനും വേണ്ടി വനയാത്ര സംഘടിപ്പിച്ചു. നവംബർ 23 ശനിയാഴ്ചയാണ് യാത്ര നടത്തിയത്. അകമല വനമേഖലക്ക് കീഴിലുള്ള അസുരൻ കുണ്ട് വന മേഖല, അസുരൻ കുണ്ട് ഡാം, എളനാട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള കളപ്പാറ വനമേഖല എന്നിവയാണ് സന്ദർശിച്ചത്. സൂര്യപ്രകാശം പോലും നേരിട്ട് പതിക്കാത്ത വനത്തിലൂടെയുള്ള യാത്ര കുട്ടികൾക്ക് പുതിയൊരനുഭവമായി. നീർക്കാക്ക, കുരങ്ങ്, മലയാണ്ണാൻ തുടങ്ങിയ ജീവികളെ കാണാനും കാട്ടുചോലയുടെ കുളിരറിയാനും യാത്രയിലൂടെ കുരുന്നുകൾക്ക് കഴിഞ്ഞു.

December 01
12:53 2019

Write a Comment