SCHOOL EVENTS

സ്കൂൾ മുറ്റത്ത്

നെടിയകാട് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി സീഡ് ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം, പുനർജനിമൂല, പൂന്തോട്ടം എന്നിവ ഒരുക്കിയിരിക്കുന്നു. പച്ചക്കറിത്തോട്ടത്തിൽ വെണ്ട, പാവൽ,പയർ,വഴുതന,കോവൽ,ചീര , മുളക്,കുമ്പളം എന്നിങ്ങനെയുള്ള പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു.തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. പുനർജനിമൂല ക്രമീകരിക്കാനും സീഡ് പ്രവർത്തകർ സ്ഥലംഒരുക്കിയിരിക്കുന്നു.ഇന്ന് വംശനാശംനേരിടുന്നഈന്ത്,എരിക്ക്,കള്ളിമുൾച്ചെടി,കച്ചോലം,പൂച്ചവാലൻ,ചങ്ങലംപണ്ട തുടങ്ങിയവഇവിടെഉൾപ്പെടുത്തിയിരിക്കുന്നു.ഇവ കുട്ടികൾ ഭംഗിയായി പരിപാലിച്ചു വരുന്നു. കൂടാതെ സീഡ് ക്ലബ് പ്രവർത്തകർ പൂന്തോട്ടനിർമാണത്തിലേക്കുംശ്രദ്ധപതിപ്പിച്ചിരിക്കുന്നു. പൂന്തോട്ടത്തിൽ വിവിധങ്ങളായ പൂച്ചെടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ സീഡ് ക്ലബ് പ്രവർത്തകരുടെ മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു

December 03
12:53 2019

Write a Comment