ലോക മണ്ണു ദിനം
ലോക മണ്ണു ദിനം ചെർലയം.എച്ച്.സി.സി.ജി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ലോക മണ്ണു ദിനം ആചരിച്ചു.വിദ്യാർത്ഥികൾ കൊണ്ടുവന്ന വിവിധ തരം മണ്ണുകൾ കൊണ്ട് കേരളത്തിന്റെ ഭൂപടം നിർമ്മിച്ചു. കൂടാതെ മണ്ണുസംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയ ,സീഡ് കോഡിനേറ്റർ ശ്രീമതി. നെസ്സി തോമസ് ,ശ്രീമതി ജെസ്സി .എ വി എന്നിവർ നേതൃത്വം നൽകി. അനന്തമായ ജീവന്റെ ഉറവിടമാണ് മണ്ണ്. ഏകദേശം 33 ശതമാനത്തോളം മണ്ണിൻറെയും മൂല്യ ശോഷണം സംഭവിച്ചിരിക്കുന്നു എന്ന് ലോക ഭക്ഷ്യ സംഘടന സൂചിപ്പിക്കുന്നു. ജീവദായിനിയായ മണ്ണിനെ പ രിരക്ഷിക്കേണ്ടതുണ്ട് എന്ന് ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു
December 15
12:53
2019