SCHOOL EVENTS

ലീഫ് ഫോർ ഹെൽത്

ലീഫ് ഫോർ ഹെൽത് ചെർലയം' എച്ച്.സി.സി.ജി.യു.പി. സ്കൂളിൽ 'ലീഫ് ഫോർ ഹെൽത് ' എന്ന പദ്ധതി ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയ സീഡ് ലീഡർ സ്നേഹ ഇവി ക്ക് മുരിങ്ങയില നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിന് ഇലക്കറി ശീലമാക്കുക എന്ന സന്ദേശം പങ്കുവെച്ചു കൊണ്ട് ആഴ്ചയിലൊരിക്കൽ ഇലക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പദ്ധതിയാണ് ലീഫ് ഫോർ ഹെൽത് .സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്നും ശേഖരിച്ചതും വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്നതുമായ മുരിങ്ങയിലകളാണ് പദ്ധതിയുടെ ഉദ്ഘാടന ദിവസം ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചത്

December 16
12:53 2019

Write a Comment