SCHOOL EVENTS

എൻ്റെ ഗ്രാമം ജൈവ കാർഷിക സമൃദ്ധിയിലൂടെ

ജൈവ കൃഷി വ്യാപനം ,പ്ലാസ്റ്റിക് ശേഖരണം ,ഉറവിട മാലിന്യ സംസ്കരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തികൊണ്ടുള്ള എന്റെ ഗ്രാമം ജൈവ കാർഷിക സമൃദ്ധിയിലൂടെ എന്ന പദ്ധതി പെരുമ്പിള്ളിച്ചിറ സെൻറ്‌ ജോസഫ്‌സ് യു പി സ്കൂളിൽ ഉദ്‌ഘാടനം നടത്തി .കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ 5 ,6 വാർഡിലെ 600 വീടുകൾ സ്‌കൂളിലെ സീഡ് പോലീസ് ദത്തെടുത്തതാണ് പദ്ധതി നടപ്പിലാക്കുന്നത് .കുമാരമംഗലം കൃഷിഭവൻറെ സഹായത്തോടുകൂടി വെണ്ട ,പയർ,പടവലം,മുളക് വഴുതന ,ചീര എന്നീ വിത്തുകളാണ് വിതരണം ചെയ്തത് .സീഡ് ക്ലബിൻറെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വീടുകളിൽ പ്‌ളാസ്റ്റിക് മാലിന്യ നിർമാർജനവും ഉറവിട മാലിന്യ സംസ്കരണവും പ്രോത്സാഹിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.കുമാരമംഗലം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ലിൻഡ സിബിൻ സ്‌കൂൾ ലീഡർ ആരതി വി എസിൽനിന്നും , പ്രൊജക്റ്റ് സ്വീകരിച്ചുകൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ പി ജെ ബെന്നി അധ്യക്ഷനായിരുന്ന യോഗത്തിൽ കൃഷി ഓഫീസർ ശ്രീമതി മനസ് ജൈവ കൃഷി രീതിയുടെ സാധ്യതകളെ കുറിച്ച് ക്ലാസ് എടുത്തു .സ്‌കൂളിൽ ജൈവ രീതിയിൽ വിളവെടുത്ത വാഴപ്പഴവും പുറമെനിന്ന് വാങ്ങിയ പഴവും നൽകിക്കൊണ്ട് വിഷരഹിത പച്ചക്കറിയുടെ ഗുണങ്ങളെക്കുറിച്ചു കാഡ്‌സ് ചെയർമാൻ കെ ജി ആൻ്റണി ക്ലാസ് എടുത്തു സീഡ് ക്ലബ് പ്രസിഡന്റ് ആഷ്‌ന ഷമീർ യോഗത്തിനു നന്ദി പറഞ്ഞു.സീഡ് കോർഡിനേറ്റർ സിൻസി ജോസ് പരിപാടികൾക്ക് നേതൃത്വം നൽകി

December 18
12:53 2019

Write a Comment