SCHOOL EVENTS

ശീതകാല ജൈവകൃഷിയാരംഭിച്ചു.

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശീതകാല ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. കോടഞ്ചേരി കൃഷി ഓഫീസർ ഷബീർ അഹമ്മദ് കെ. എ ഉദ്ഘാടനം ചെയ്തു.. കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, തക്കാളി, പയർ, പച്ചമുളക്, വഴുതന, എന്നിവയാണ് കൃഷി ചെയ്യുന്നത്.സ്കൂളിൽ സ്വന്തമായി നിർമ്മിച്ച ജൈവ കമ്പോസ്റ്റ് ആണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടാതെ വേപ്പിൻ പിണ്ണാക്ക് കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ചതും വളമായി ഉപയോഗിക്കുന്നുണ്ട്. ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്. കൂടാതെ ഭവന പച്ചക്കറി തോട്ടത്തിൽ വിദ്യാർത്ഥികൾ അവരുടെ ജൈവ രീതിയിൽ പച്ചക്കറി തോട്ടം ഒരുക്കുന്നുണ്ട്. മികച്ച തോട്ടത്തിന് സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോടഞ്ചേരി കൃഷിഭവന്റെ സാങ്കേതിക സഹായത്താലാണ് കൃഷി പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ അധ്യക്ഷനായിരുന്നു. സീഡംഗങ്ങളായ എയ്ഞ്ചൽ ആന്റോ, കെസിയ മരിയ ബിജോ, വൈസ് പ്രിൻസിപ്പൽ ജസിത. കെ, അധ്യാപകരായ ജിന്റോ ജെയിംസ്, ജിഷ്ണു എ കെ, നിഷ പി.എസ്, മറിയാമ്മ ടി.പി എന്നിവർ നേതൃത്വം നൽകി.

December 25
12:53 2019

Write a Comment