പരിസ്ഥിതി പഠന ക്യാമ്പ്
ഞാവൽ ദ്വിദിന പരിസ്ഥിതി പഠന ക്യാമ്പ് നൂറനാട് സി.ബി.എം.എച്ച്.എസ്സിൽ ഞാവൽ പരിസ്ഥിതി പഠന ക്യാമ്പിന് തുടക്കം കുറിച്ചു.സ്ക്കൂൾ മാനേജർ ശ്രീമതി ജയശ്രീ തമ്പി ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് പ്രഭ .വി. മറ്റപ്പള്ളി അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ആർ സജിനി ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ ,ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി .രജനി, മദേഴ്സ് പി ടി എ പ്രസിഡന്റ് രാജി വിനോദ് ,സ്റ്റാഫ് സെക്രട്ടറി സ്മിത ബി.പിള്ള സുഭാഷ് മംഗലശ്ശേരിൽ, N.രഞ്ജിനി, റജീന ,വീണ എന്നിവരും അദ്ധ്യാപകരായ Sരാജേഷ്, ഷിബു ഖാൻ പരിസ്ഥിതി ക്ലബ് കൺവീനർ ഉണ്ണികൃഷ്ണൻ ,സീഡ് കോഡിനേറ്റർ ആർ സിനി എന്നിവരും പങ്കെടുത്തു. പാരിസ്ഥിതിക അവബോധം കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ക്യാമ്പിൽ ഒന്നാം ദിവസം ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മികച്ച സംസ്ഥാന പച്ചക്കറി കർഷക അവാർഡ് ജേതാവായ ശ്രീ. രത്നാകരനെ സ്കൂൾ ഹെഡ്മിസ്ട്രസ് പൊന്നാട നൽകി ആദരിച്ചു. തുടർന്ന് അദ്ദേഹം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.