SCHOOL EVENTS

സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചു.

"പെഡൽ "സൈക്കിൾ ക്ലബ് ഉദ്ഘാടനം ചെയ്തു . ആരോഗ്യവും ഊർജ്ജസംരക്ഷണവും എന്ന വിഷയത്തെ മുൻനിർത്തി കുട്ടികളിൽ നിന്നും ഒരു സൈക്കിൾ ക്ലബ്ബിന് ഈ വർഷത്തെ സീഡ് ക്ലബ്ബ് രൂപം കൊടുത്തു .കായംകുളം ഫ്രീ വീലേഴ്സ് സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പെഡൽ എന്ന സൈക്കിൾ ക്ലബ്ബിന് രൂപം നൽകിയിരിക്കുന്നത് . രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പകുതിയോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തിച്ചേർന്നത് ഈ കുട്ടികളിൽ 18 വയസ്സിനു ശേഷവും സൈക്ലിംഗ് ഒരു ജീവിത രീതിയാക്കി മാറ്റണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ത്രീവീലർ സൈക്കിൾ ക്ലബ്ബ് രക്ഷാധികാരി നാസർ സംസാരിച്ചു .തുടർന്ന് ക്ലബ്ബിലെ അംഗങ്ങൾ അവരുടെ സൈക്കിൾ യാത്ര അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു സാമ്പത്തിക ലാഭവും ആരോഗ്യവും ഇതിലൂടെ ഉണ്ടാക്കിയെടുക്കാം എന്ന് കുട്ടികൾക്ക് ബോധ്യപ്പെട്ടു ത്തി കൊടുത്തു. അന്തരിച്ച മുൻ മാനേജർ ശ്രീ തമ്പി നാരായണൻ സാറിന്റെ ആഗ്രഹപ്രകാരമാണ് സൈക്കിൾ ക്ലബ്ബിന് രൂപം നൽകിയിരിക്കുന്നത് എന്ന് ചടങ്ങിൽ നേതൃത്വം നൽകിയ സീഡ് കോർഡിനേറ്റർ ആർ. സിനി അറിയിച്ചു.

December 27
12:53 2019

Write a Comment