SCHOOL EVENTS

സർക്കാർ സേവനങ്ങളും കുട്ടികളും

സർക്കാർ സേവനവും പൊതുസമൂഹവും സർക്കാർ സേവനവും പൊതുസമൂഹവും എന്ന വിഷയത്തെക്കുറിച്ച് പാലമേൽ പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ശരത് ശ്യാം കുട്ടികൾക്ക് ക്ലാസെടുത്തു ഗ്രാമ പഞ്ചായത്ത് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള സർക്കാർ ഇടപെടലുകളും പൊതുസമൂഹം അറിയേണ്ടതുമായ കാര്യങ്ങളാണ് സീഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംവാദത്തിൽ ചർച്ച ചെയ്തത് . ഗ്രാമസഭകൾ ,പദ്ധതി വിഹിതം , ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട അറിയേണ്ട കാര്യങ്ങൾ ,ഓൺലൈൻ സേവനങ്ങൾ, ഓൺലൈനിലൂടെ എങ്ങനെ ബില്ലുകൾ അടയ്ക്കാം , വീട്ടിലെ നിത്യോപയോഗ മായ കരണ്ട് ബില്ലുകൾ എങ്ങനെ കണക്കുകൂട്ടാം തുടങ്ങി ഒരുപിടി കാര്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ക്ലാസ് ക്ലാസിൽ പങ്കെടുത്ത ഫാത്തിമ എന്ന കുട്ടിയുടെ വീട്ടിലെ കരണ്ട് ബില്ല് ഓൺലൈനായി അടച്ചു, അതുപോലെ പാത്ത് മുത്ത് എന്ന കുട്ടിയുടെ വീട്ടിലെ കെട്ടിട നികുതി ഓൺലൈനായി കുട്ടിയെ കൊണ്ട് തന്നെ അടപ്പിച്ചു ,ടെലഫോൺ ബില്ല് മൊബൈൽ റീചാർജ് ഓൺലൈനിലൂടെ എങ്ങനെ ചെയ്യാം എന്ന് ബോധ്യം കുട്ടികൾക്ക് വരുത്തുന്നതിനും ക്ലാസ്സിനു കഴിഞ്ഞു .

December 27
12:53 2019

Write a Comment