SCHOOL EVENTS

തേനീച്ച പരിപാലനം

തേനീച്ച പരിപാലനം സീഡ് പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്കായി തേനീച്ച പരിപാലനത്തിൽ ക്ലാസ് സംഘടിപ്പിച്ചു സ്കൂളിലെ തന്നെ അധ്യാപകനായ വി വിജയകുമാറിന്റെ നേതൃത്വത്തിൽ തേനീച്ചകളുടെ ജീവിത രീതിയെ കുറിച്ചും പരിപാലന രീതിയെക്കുറിച്ചും വിപണന സാധ്യതകളെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് കൊടുത്തു. തേനീച്ച പെട്ടികൾ, അടകൾ , സ്മോക്കർ മുതലായവ വെച്ചുകൊണ്ടുള്ള ക്ലാസ് കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു മനുഷ്യനെപ്പോലെ സാമൂഹിക ജീവിതം നയിക്കുന്ന ഒരു ജീവജാലം ആണ് തേനീച്ചകൾ എന്ന് കുട്ടികൾ ക്ലാസ്സിലൂടെ മനസ്സിലാക്കി അടകൾ നശിപ്പിച്ചു കളയരുത് എന്നതിനെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ക്ലാസ്സിനു കഴിഞ്ഞു.വിവിധ തരത്തിലുള്ള തേനീച്ചകളെ കുറിച്ച് ഉള്ള ക്ലാസ്സുകൾക്ക് ശേഷം വീഡിയോ പ്രദർശനത്തിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ക്ലാസിന് കഴിഞ്ഞു .

December 27
12:53 2019

Write a Comment