SCHOOL EVENTS

സൂര്യ ഗ്രഹണം നിരീക്ഷിച്ച് കുട്ടികൾ

വലയസൂര്യഗ്രഹണം നിരീക്ഷിച്ച് സീഡ് ക്ലബ്ബ് കുട്ടികൾ നൂറനാട് സി .ബി.എം സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ സ്വന്തമായി നിർമ്മിച്ച സൗര കണ്ണടകൾ ഉപയോഗിച്ച് വലയസൂര്യഗ്രഹണം ആസ്വദിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സ്കൂളിൽ നടന്ന പഠന ക്യാമ്പിൽ വെച്ചാണ് കുട്ടികൾ കണ്ണടകൾ നിർമ്മിച്ചത് .ഞാവൽ പരിസ്ഥിതി പഠന ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് സൂര്യഗ്രഹണം എന്തെന്നും എങ്ങനെ എപ്പോൾ സംഭവിക്കും എന്നതിനെക്കുറിച്ചും ക്ലാസ്സ് സംഘടിപ്പിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ശ്രീ ചിത്ര ജാതൻ കുട്ടികൾക്ക് സൂര്യ ഗ്രഹണത്തെ കുറിച്ചുള്ള ക്ലാസുകൾ എടുത്തു നൽകി. തുടർന്ന് ബിജു എം ശാമുവൽ , ഗോപി നാഥ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സൗര കണ്ണടകൾ നിർമ്മിച്ചു . സൂര്യഗ്രഹണ ദിവസം രാവിലെ കുട്ടികൾ സ്കൂളിൽ എത്തിച്ചേരുകയും രക്ഷിതാക്കളുടെയും , പി .റ്റി . എ അംഗങ്ങളുടെയും , അദ്ധ്യാപകരുടെയും സഹകരണത്തോടെ വലയം നിരീക്ഷിച്ചു.

December 28
12:53 2019

Write a Comment