SCHOOL EVENTS

പക്ഷിനിരീക്ഷണം നടത്തി

സീഡ് പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്കായി പക്ഷിനിരീക്ഷണത്തിൽ ക്ലാസ് സംഘടിപ്പിച്ചു .പ്രശസ്ത പക്ഷി നിരീക്ഷകൻ ജില്ലാ ബേർഡ്സ് മോണിറ്ററിങ് വിഭാഗം തലവനുമായ ഹരി മാവേലിക്കര ക്ലാസ് നയിച്ചു . കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം ഉണ്ടാകണമെങ്കിൽ ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ പക്ഷിനിരീക്ഷണക്ലാസിന് സാധിച്ചു . നമ്മുടെ ചുറ്റുപാടും കാണുന്ന കിളികളെ തിരിച്ചറിയുന്നതിനും നാട്ടുപക്ഷികൾ ദേശാടകർ എന്നിവയെ തരംതിരിക്കുന്ന തിനും കുട്ടികൾക്ക് കഴിയുവാൻ ക്ലാസ്സിലൂടെ കഴിഞ്ഞു . തുടർന്ന് നടന്ന ഫീൽഡ് ട്യൂപ്പിലൂടെ കുട്ടികൾ നേരിട്ട് പഠിച്ച വിവരങ്ങൾ പ്രായോഗിക തലത്തിൽ എത്തിച്ചു .അതിനുശേഷം കുട്ടികൾക്കായി ഒരു മത്സരം നടത്തി ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ പക്ഷികളുടെ വിവരങ്ങൾ ശേഖരിക്കുന്ന കുട്ടിക്ക് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ അവാർഡ് നൽകുന്നതായിരിക്കും . സ്കൂൾ പരിസ്ഥിതി ക്ലബ് കോഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ ക്ലാസിന് നേതൃത്വം വഹിച്ചു .

December 28
12:53 2019

Write a Comment