പ്രതിഭേ യോടൊപ്പം
ഉൺമ മോഹനുമായി സംവദിച്ച് കുട്ടികൾ പൊതു വിദ്യാലയ സംരക്ഷണ യജ്ഞം ത്തിന്റെ ഭാഗമായി വിദ്യാലയം പ്രതിഭ യിലേക്ക് എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു . നൂറനാട് സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും സീഡ് ക്ലബ് അംഗങ്ങളും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സാഹിത്യകാരനുമായ ശ്രീ ഉൺമ മോഹന്റെ ഭവനം സന്ദർശിച്ച് അദ്ദേഹത്തെ ആദരിച്ചു. നൂറനാടിന്റെ സാഹിത്യ മേഖലയുടെ മുതൽക്കൂട്ട് ആയിട്ടുള്ള ഉൺമ മോഹന്റെ സാഹിത്യത്തിലെ വളർച്ചയും അദ്ദേഹത്തിന്റെ സ്കൂൾ പഠനകാലത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. സമൂഹത്തിന്റെ പ്രശ്നങ്ങളെ രചനകളിലൂടെ പൊതുധാരയിലേക്ക് എത്തിക്കുക എന്നതാണ് സാഹിത്യകാരന്റെ കർത്തവ്യം എന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപെടുത്തി കുട്ടികൾക്കായി ഒരുക്കിയിരുന്ന പുസ്തകപ്രദർശനം വേറിട്ട അനുഭവമായി അദ്ദേഹത്തിന്റെ സഹധർമ്മിണിയും കവയിത്രിയുമായ കണിമോളുടെ രചനകൾ സ്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു . പ്രഥമാദ്ധ്യാപിക ആർ.സജിനി , പരിസ്ഥിതി ക്ലബ് കൺവീനർ കെ. ഉണ്ണികൃഷ്ണൻ ,ഡി. ഗീതാകുമാരി , റ്റി.ആർ രശ്മി , എസ് ദീപ , എന്നിവർ നേതൃത്വം വഹിച്ചു .